നന്മ ചാരിറ്റബിൾ സൊസൈറ്റി സമരത്തിൽ പങ്കാളിയായി

Monday 26 January 2026 1:11 AM IST
ദേശീയപാത ചാത്തന്നൂർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ പങ്കെടുത്ത് പ്രതിഷേധ ജ്വാല തെളിയിക്കുന്നു.

ചാത്തന്നൂർ:ദേശീയപാത ചാത്തന്നൂർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നന്മ ചാരിറ്റബിൾ സൊസൈറ്റിരക്ഷാധികാരി പുഷ്പചന്ദ്രൻ

പ്രതിഷേധ ജ്വാല തെളിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രമണിഭായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസറുദ്ദീൻ സമരസമിതി കൺവീനർ കെ.കെ.നിസാർ,സുഗുണൻ,വിനോദ്,ശശിധരൻ,കെ.രാമചന്ദ്രൻ പിള്ള,അനിൽകുമാർ,വികസന സമിതി കൺവീനർ ജി.പി.രാജേഷ്,വി.എ.മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് ഇപ്റ്റ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.എസ്.ഷൈൻ പ്രതിഷേധ ജ്വാല തെളിക്കും. ഇപ്റ്റ പ്രവർത്തകർ പങ്കെടുക്കും.വൈകിട്ട് 5 മുതൽ ഇപ്റ്റ പ്രവർത്തകർ ഒരുക്കുന്ന സംഗീത സായാഹ്നം.