വിദേശജോലിക്ക് കഴിവും കഠിനാധ്വാനവും അനിവാര്യം

Monday 26 January 2026 1:11 AM IST
വിദേശജോലിക്ക് കഴിവും കഠിനാധ്വാനവും അനിവാര്യം

കൊല്ലം: കഴിവും കഠിനാധ്വാനവും ഒന്നിച്ചുചേരുന്നവർക്ക് അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളിൽ തൊഴിൽസാദ്ധ്യത ഉറപ്പാണെന്ന് അമേരിക്കൻ വ്യവസായിയും എയ്റോ കൺട്രോൾസ് ഇൻകോർപ്പറേറ്റഡ് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ ജോൺ ടൈറ്റസ് അഭിപ്രായപ്പെട്ടു. യൂനുസ് കോളേജ് ഒഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘ഏവിയേഷൻ ആൽക്കെമിസ്റ്റ്’ എന്ന പുസ്തകം കോളേജ് ചെയർമാൻ നൗഷാദ് യൂനുസ് പ്രകാശനം ചെയ്തു. കുസുമം റ്റൈറ്റസ്, പ്രിൻസിപ്പൽ ഡോ.ആർ.എൽ. രാഗ്, നീൽ ഡിക്രൂസ്, വൈസ് പ്രിൻസിപ്പൽ എസ്.കെ. രാജീവ് എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ...... എയ്റോ കൺട്രോൾസ് ഇൻകോർപ്പറേറ്റഡ് പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ ഏവിയേഷൻ ആൽക്കെമിസ്റ്റ് എന്ന പുസ്തകം കോളേജ് ചെയർമാൻ നൗഷാദ് യൂനുസ് പ്രകാശനം ചെയ്യുന്നു