നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിലെ അമ്മമാരോടൊപ്പം

Monday 26 January 2026 1:12 AM IST
നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിലെ അമ്മമാരോടൊപ്പം വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കൊല്ലം: പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം തണലിന്റെ നേതൃത്വത്തിൽ നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിലെ അമ്മമാരോടൊപ്പം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊല്ലം മേയർ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് മണക്കാട് നജിമുദ്ധീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിയാദ് ഏഴംകുളം,സാദിഖ് യൂസുഫ്,ഡോ. അശോക് ശങ്കർ,ജലാൽ മൈനാഗപ്പള്ളി,ഐ. നാസറുദ്ധീൻ,ഡോ. അർജുൻ,അബ്ദുൽ മജീദ്,ഷാജിമ എന്നിവർ പ്രസംഗിച്ചു. എസ്. നാസർ സ്വാഗതവും യഹിയ കുരീപ്പുഴ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി സി.എച്ച് മെമ്മോറിയൽ ടി.ടി.ഐ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന നേഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.