റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ദേഹാസ്വാസ്ഥ്യം പ്രസംഗത്തിനിടെ
Monday 26 January 2026 10:00 AM IST
കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.