'ഗുരുദേവചരിതം' മെഗാ നൃത്താവിഷ്‌കാരം ഇന്ന്
കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും സന്ദേശവും പ്രമേയമാക്കി ഒരുക്കിയ 'ഗുരുദേവചരിതം' മെഗാ നൃത്താവിഷ്‌കാരം ഇന്ന് വൈകിട്ട് ആറിന് എറണാകുളത്തപ്പൻ ശിവക്ഷേത്ര മൈതാനത്ത് അരങ്ങേറും. 18 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് നൃത്താവിഷ്കാരം ദേവസ്വം ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നത്. ഗുരുദേവന്റെ സന്ദേശങ്ങളും എട്ട് പ്രമുഖ കൃതികളും ഉൾക്കൊള്ളുന്നതാണ് സംഗീതനൃത്താവിഷ്‌ക്കാരം. ഡോ.സി.പി. ഉണ്ണിക്കൃഷ്ണൻ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്ന നൃത്താവിഷ്കാരത്തിൽ 24 കലാകാരികൾ അണിനിരക്കും. പ്രൊഫ. പി.വി. പീതാംബരനാണ് ആശയവും ഏകോപനവും നിർവഹിക്കുന്നത്. ദൂരദർശൻ, ഐ.സി.സി.ആർ കലാകാരി സുധാ പീതാംബരനാണ് നൃത്ത ഏകോപനം. തൃശൂർ ഗോപി സംഗീതസംവിധാനവും ശ്രീകുമാർ ഊരകം ഗാനാലാപനവും നിർവഹിക്കുന്നു. പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ആതിര രാമകൃഷ്ണൻ ഗുരുദേവന്റെ വേഷം അവതരിപ്പിക്കുന്നു.
നൃത്ത അദ്ധ്യാപികമാരായ എൻ.എസ്.പ്രതിഭ, രഹന നന്ദകുമാർ, അനുപമ അനിൽകുമാർ, ആർദ്ര പ്രസാദ്, തേജ പ്രഭാത്, ജി.ദേവപ്രിയ, അഖില ശിവൻ, എൻ.എസ്.ശരണ്യ, ഡി.മഹിഷ, ജിമിന മാർട്ടിൻ എന്നിവരും കലാകാരികളായ അതുല്യ ഷാജി, ജെ.ശ്രീലക്ഷ്മി, മേഘ ഉണ്ണിക്കൃഷ്ണൻ, എം.എസ്. അദ്രിജ, എം.പി.ആവണി, കെ.ബി.നേത്ര, അനാമിക ഉദയകുമാർ, വി.എൽ.ഗായത്രി, കീർത്തന ഉണ്ണിക്കൃഷ്ണൻ, അനുഷ്ണ സുബീർ, ടി.എൻ.നീരജ, ആമി ഗൗരി കൃഷ്ണ, മയൂഖ ദാസ് എന്നിവരും വേദിയിലെത്തും. കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസാണ് പരിപാടി അവതരിപ്പിക്കുന്നത്.