പാമ്പാടിയിൽ കുട്ടികളെ ബോണറ്റിലിരുത്തി കാറോടിച്ച് യുവാവ്, പൊലീസ് കേസെടുത്തു
Tuesday 27 January 2026 4:40 PM IST
കോട്ടയം: കാറിന്റെ ബോണറ്റിൽ പിഞ്ചുകുട്ടികളെ ഇരുത്തി അപകട യാത്ര. കോട്ടയം പാമ്പാടി വട്ടുകുളത്ത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയത്. രണ്ട് പെൺകുട്ടികളെയാണ് ബോണറ്റിന് മുകളിൽ വച്ച് കാറോടിച്ചത്. കുട്ടികളുടെ പിതാവ് തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾ വട്ടുകുളം സ്വദേശിയാണെന്നും വ്യക്തമായിട്ടുണ്ട്. കാറുടമയെ കണ്ടെത്തിയിട്ടില്ല. കാർ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.