റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ ചുമതലയേറ്റു
Tuesday 27 January 2026 6:29 PM IST
കൊച്ചി: ദക്ഷിണ നേവൽ കമാൻഡിന്റെ പുതിയ ചീഫ് ഒഫ് സ്റ്റാഫായി റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ ചുമതലയേറ്റു. ഏഴിമല നേവൽ അക്കാഡമി ഡെപ്യൂട്ടി കമാൻഡറായിരുന്ന അദ്ദേഹം 1993 ജൂലൈ ഒന്നിനാണ് നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാവിഗേഷൻ- ഡയറക്ഷൻ സ്‌പെഷ്യലിസ്റ്റാണ്. ഐ.എൻ.എസ് മൈസൂർ, ഐ.എൻ.എസ് കോറാ, ഐ.എൻ.എസ് മുംബൈ തുടങ്ങിയ കപ്പലുകളുടെ കമാൻഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിരോധ ഉപദേശകൻ, നാവികസേനയുടെ കിഴക്കൻ കപ്പൽ വ്യൂഹത്തിന്റെ ഓപ്പറേഷൻസ് ഓഫീസർ പദവികളും വഹിച്ചിട്ടുണ്ട്.