24.86കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Tuesday 27 January 2026 8:00 PM IST

കൊച്ചി: 24.86 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മു‌ർഷിദാബാദ് സ്വദേശികളായ സിറാജ് ഷെയ്ക്ക് (39), തജേൽ മണ്ഡൽ (29), ബാപ്പരാജ് ഇസ്ലാം (29) എന്നിവരാണ് പിടിയിലായത്. കലൂർ-കതൃക്കടവ് റോഡിൽ എ.ജെ.ഹാളിന് മുന്നിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് കോൺക്രീറ്റ് പണി ചെയ്യുകയാണെന്ന പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇവർ പശ്ചിമബംഗാളിൽ നിന്ന് കഞ്ചാവ് കടത്തി എറണാകുളത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നു. 1000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും കൈവശം ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.