ജനശ്രീ സംസ്ഥാന സമ്മേളനം

Tuesday 27 January 2026 8:44 PM IST

കോഴിക്കോട്: ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം സംസ്ഥാന സമ്മേളനം ഫെബ്രവരി 1, 2 തീയതികളിൽ കോഴിക്കോട്ട് നടക്കും. ഫെബ്രുവരി ഒന്നിന് അളകാപുരി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി യോഗവും വിഷൻ 2026 പദ്ധതി രൂപീകരണ ചർച്ചയും നടക്കും. രണ്ടിന് രാവിലെ 9.30 മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡ്സിൽ നടക്കുന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. നടൻ രമേഷ് പിഷാരടി മുഖ്യാതിഥിയാകും. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി വിവിധ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. ജൈവഭവനം, സന്തുഷ്ട ഗ്രാമം പദ്ധതി നടപ്പാക്കാൻ പ്രത്യേ കർമ്മ സേന രൂപീകരിക്കും. വാർത്താസമ്മേളനത്തിൽ ജനശ്രീ ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ കൊളക്കാട് എന്നിവർ പങ്കെടുത്തു.

.