സൈനികരെ ആദരിച്ചു
Wednesday 28 January 2026 12:47 AM IST
മണ്ണാർക്കാട്: പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ സൈനികരെ ആദരിച്ചു. കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുഹൈല അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപകൻ കെ.രാമകൃഷ്ണൻ, പ്രിൻസിപ്പൽ എ.ബിജു, കേരള സ്റ്റേറ്റ് എക്സ് സർവീസ് ജില്ലാ സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി.ജസീറ, കെ.ഹരിപ്രഭ. കാസിം കോലാനി, സ്‌നേഹ രാമകൃഷ്ണൻ, എ.നസറുദ്ദീൻ, പി.മുരളീധരൻ, കെ.ബീനമോൾ എന്നിവർ സംസാരിച്ചു. 60 സൈനികരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സൈനികരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.