പ്രതിഷേധിച്ചു
Wednesday 28 January 2026 12:48 AM IST
മണ്ണാർക്കാട്: കെട്ടിടനികുതി പിരിവുമായി ബന്ധപ്പെട്ട ഡിമാൻഡ് നോട്ടീസ് വിതരണം ചെയ്യാനുള്ള ആളുകളെ തിരഞ്ഞെടുത്തതിൽ ഉദ്യോഗസ്ഥർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണത്തിൽ സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് യൂത്ത് ലീഗ് നേതാക്കളായ സൈഫുദ്ദീൻ, റാഫി ചങ്ങലീരി, ജംഷാദ് വിയ്യനാടൻ, മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ സെക്രട്ടറിയുടെ മുറിയിലെത്തി പ്രതിഷേധിച്ചത്. മുസ്ലിം ലീഗ് നേതാക്കളായ അക്ബർ അലി, ബഷീർകാട്ടിക്കുന്നൻ, സഹദ് അരിയൂർ, അസീസ് പച്ചീരി എന്നിവരും സ്ഥലത്തെത്തി സെക്രട്ടറിയുമായി ചർച്ച നടത്തി.