ദേശീയ ബാങ്ക് പണിമുടക്ക് വിജയം

Wednesday 28 January 2026 12:58 AM IST

തിരുവനന്തപുരം: എല്ലാ ശനിയാഴ്ചയും അവധി വേണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്കിൽ ഇന്നലെ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു. നിലവിൽ രണ്ടും നാലും ശനിയാഴ്ചകളിലാണ് അവധി. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ ചേർന്ന് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസാണ് സമരം നടത്തിയത്. തലസ്ഥാനത്ത് ഇന്നലെ എസ്.ബി.ഐ.യുടെ സിറ്റി ശാഖയ്ക്ക് മുന്നിൽ സമരക്കാർ പ്രകടനവും ധർണയും നടത്തി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.അനിൽ കുമാർ,(വൈസ് പ്രസിഡന്റ്,ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ),ശ്രീനാഥ് ഇന്ദുചൂഡൻ (ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ),രജത് എച്ച്.സി (നാഷണൽ സെക്രട്ടറി, എൻ.സി.ബി.ഇ) തുടങ്ങിയവർ സംസാരിച്ചു.