ഷിംജിത മുസ്തഫയ്ക്ക് ജാമ്യം നിഷേധിച്ചു

Wednesday 28 January 2026 12:21 AM IST

കോഴിക്കോട്: സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും.

16ന് പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെയാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപക്കിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയായതിന് പിന്നാലെ 18ന് രാവിലെ ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിംജിതയ്ക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.