നാറ്റ് ഷിവർ ബ്രണ്ട്, വനിത പ്രിമിയർ ലീഗിലെ ആദ്യ സെഞ്ച്വറിക്കാരി

Tuesday 27 January 2026 10:49 PM IST

വഡോദര : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കാഡ് കുറിച്ച് മുംബയ് ഇന്ത്യൻസിന്റെ ഇംഗ്ളീഷ് താരം നാറ്റ് ഷിവർ ബ്രണ്ട്. കഴിഞ്ഞദിവസം ആർ.സി.ബിക്ക് എതിരായ മത്സരത്തിൽ 57 പന്തുകളിൽ 16 ഫോറുകളും ഒരു സിക്സുമടക്കം 100 റൺസാണ് നാറ്റ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 199/4 എന്ന സ്കോർ ഉയർത്തി. ആർ.സി.ബിക്ക് 184/9ലേ എത്താനായുള്ളൂ. ലീഗിൽ ആർ.സി.ബിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ഈ വിജയത്തോടെ മുംബയ് പ്ളേഓഫ് സാദ്ധ്യത വീണ്ടെടുത്തു.