പി. മനോജ്‌കുമാറിന് രാഷ്ട്രപതിയുടെ മെഡൽ

Tuesday 27 January 2026 10:50 PM IST
പി.മനോജ് കുമാർ.

തിരുവനന്തപുരം: സുസ്ത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് സി.ആർ.പി.എഫ് കമൻഡാന്റ് പി.മനോജ്‌കുമാർ അർഹനായി. 1996ൽ അസിസ്റ്റന്റ് കമൻഡാന്റായി സി.ആർ.പിഎഫിൽ ചേർന്നു. തീവ്രവാദ വിരുദ്ധ, നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജമ്മുകാശ്മീർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. 2001 മുതൽ 2010 വരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതയുള്ള എസ്.പി.ജിയിൽ പ്രവർത്തിച്ചു. നിലവിൽ ബംഗളൂരു കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ വി.ഐ.പി സുരക്ഷാ ചുമതലയാണ്. എറണാകുളം പനങ്ങാട് പരേതനായ കെ.എൻ.പ്രഭാകരന്റെയും പി.കെ.അല്ലിയുടെയും മകനാണ്. ഭാര്യ : ജോഷിത.കെ.ആർ. മകൻ : മിലൻ മനോജ്.