വസ്തുനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി
Wednesday 28 January 2026 12:00 AM IST
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ അടയ്‌ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തുനൽകും. മാർച്ച് 31നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഏപ്രിലിൽ മുൻകൂറായി അതത് വർഷത്തെ നികുതി ഒടുക്കിയാൽ അഞ്ച് ശതമാനം നികുതിയിളവും നൽകും.