പതഞ്ജലി എമർജൻസി ക്രിട്ടിക്കൽ കെയർ ആശുപത്രിക്ക് തുടക്കം
Wednesday 28 January 2026 1:00 AM IST
കൊച്ചി: പതഞ്ജലി യോഗപീഠത്തിന്റെ എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ ആശുപത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. സംയോജിത ആരോഗ്യ പരിപാലന സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈബ്രിഡ് ആശുപത്രിയാണിത്. ഇന്ത്യയിലെയും വിദേശത്തും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ മാതൃക പിന്തുടരുമെന്ന് അമിത് ഷാ പറഞ്ഞു. യോഗ, ആയുർവേദ, നാച്ചുറോപതി, അലോപ്പതി തുടങ്ങിയ മേഖലകളിലെ ചികിത്സാ സംവിധാനങ്ങൾ സമന്വയിപ്പിക്കുകയാണ് പതഞ്ജലി. സനാതന അടിസ്ഥാനമായ ആരോഗ്യ പരിചരണ മേഖലയ്ക്ക് നിർണായക നേട്ടമാണിതെന്ന് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് പറഞ്ഞു.