മുത്തൂറ്റ് ഫിൻകോർപ്പും യു.എസ്.ടിയും ധാരണയിൽ
കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയുംമുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ഫിൻകോർപ്പുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഡിജിറ്റൽ പരിവർത്തന കരാർ ഒപ്പു വച്ചു. ആറ് വർഷത്തിനുള്ളിൽ അത്യാധുനിക എൻജിനിയറിംഗ് വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മുൻനിര പ്ളാറ്റ്ഫോമുകളെ ഒരു കുടക്കീഴിൽ അവതരിപ്പിക്കാൻ സാങ്കേതിക സഹായം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് യു.എസ്.ടി ഉറപ്പുവരുത്തും. സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എ.ഐ അധിഷ്ഠിത ഭീഷണികൾ കണ്ടെത്തുക, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്പോൺസ് തുടങ്ങിയവ കരാറിൽ ഉൾപ്പെടുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികളിലെ ജോലിഭാരം സന്തുലിതമാക്കുന്നതിനും ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും യു.എസ്.ടി പിന്തുണ നൽകും. തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സി.ഇ.ഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സി.എഫ്.ഒ), നിഷിത് ശ്രീവാസ്തവ (സി.ഐ.ടി.ഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), എസ്. ശ്രീകുമാർ (പ്രോക്യുർമെന്റ് ഹെഡ്), ബി. അരുൺ കുമാർ (സി.ഒ.ഒ), സുരേഷ് കുമാർ (സി.എച്ച്.ആർ.ഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു. യുഎസ്ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ എൻ എസ് ശ്രീജമോൾ , ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), തുടങ്ങിയവരും സന്നിഹിതരായിരുന്നു.