കാഴ്ച പരിശോധന ക്യാമ്പ് നടത്തി
Wednesday 28 January 2026 12:04 AM IST
റാന്നി: റാന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി ചേർന്ന് സ്‌കൂൾ വാഹന ഡ്രൈവർമാർക്കായി കാഴ്ച പരിശോധന ക്യാമ്പ് നടത്തി. റാന്നി സിറ്റഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഫാ. ജെറിൻ ആന്റണി ഉദ്ഘാടനം ചെയ്തു. റാന്നി ജോയിന്റ് ആർ.ടി.ഒ ടി.പി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. എം.വി.ഐമാരായ പി.എച്ച്.ബിജുമോൻ, പി.വി.അനീഷ്, എ.എം.വി.ഐമാരായ സാം മാത്യു, കെ.ഇ.അൻസാരി, എസ്.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഡോ.അതുൽ തമ്പി കാഴ്ച പരിശോധന നടത്തി.