സമ്മിറ്റ് ഒഫ് ഫ്യൂച്ചർ ഇന്ന് മുതൽ 

Wednesday 28 January 2026 12:04 AM IST

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഇന്ന് തിരിതെളിയും. വൈകിട്ട് 5.30 ന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മേയർ വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് അദ്ധ്യക്ഷത വഹിക്കും. ജെയിൻ ആക്‌സിലറേറ്ററിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററും ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറുമായ ഡോ. ടോം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി തുടങ്ങിയവർ പങ്കെടുക്കും.നാളെ മുതൽ ഫെബ്രുവരി ഒന്നുവരെയാണ് സമ്മിറ്റ് ഒഫ് ഫ്യൂച്ചർ നടക്കുക.