കാലിക്കറ്റ് വി.സി: ഗവർണർക്കെതിരെ സർക്കാരിന്റെ ഹർജി 

Wednesday 28 January 2026 12:02 AM IST

കൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകി. വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തിരക്കിട്ട് നിയമനം നടത്തിയത് പരിശോധിക്കണമെന്നാണ് ആവശ്യം. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ നിർദ്ദേശിച്ച കോടതി, ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

മ​ല​യാ​ള​ഭാ​ഷാ​ ​ബി​ൽ​ ​സം​ര​ക്ഷ​ണ​ ​സം​ഗ​മം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ള​ ​ഭാ​ഷാ​ ​ബി​ല്ലി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ലോ​ക​ ​മാ​തൃ​ഭാ​ഷാ​ദി​ന​മാ​യ​ ​ഫെ​ബ്രു​വ​രി​ 21​ന് ​ഒ​രു​ ​ല​ക്ഷം​ ​പേ​ർ​ ​ഒ​പ്പി​ട്ട​ ​ഭീ​മ​ഹ​ർ​ജി​ ​ഗ​വ​ർ​ണ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​ഐ​ക്യ​ ​മ​ല​യാ​ള​പ്ര​സ്ഥാ​നം​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​മാ​തൃ​ഭാ​ഷാ​വ​കാ​ശ​ ​മു​ന്ന​ണി​ ​തീ​രു​മാ​നി​ച്ചു.​ ​സെ​ക്ര​ട്ടേ​റി​യ​റ്രി​ന് ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​മ​ല​യാ​ള​ ​ഭാ​ഷാ​ ​ബി​ൽ​ ​സം​ര​ക്ഷ​ണ​ ​സം​ഗ​മം​ ​ഹ​രി​ത​ക​ർ​മ്മ​സേ​നാം​ഗം​ ​ധ​നു​ജ​കു​മാ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭീ​മ​ഹ​ർ​ജി​ ​ഒ​പ്പി​ടി​ലി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ധ​നു​ജ​കു​മാ​രി​യോ​ടൊ​പ്പം​ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​ര​വീ​ന്ദ്ര​നും​ ​വി​ഷ്ണ​വും​ ​ചേ​ർ​ന്ന് ​നി​ർ​വ്വ​ഹി​ച്ചു.​ ​പ്രൊ​ഫ.​വി.​എ​ൻ.​മു​ര​ളി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.