കനാൽ തകർന്നു

Wednesday 28 January 2026 12:06 AM IST

വള്ളിക്കോട്: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ തകർന്നു. ചന്ദനപ്പള്ളിയിൽ നിന്ന് വരുന്ന ഭാഗത്ത്‌ വെള്ളപ്പാറ ജംഗ്ഷന് സമീപത്തെ കനാലാണ് തകർന്നത്. ഇന്നലെ രാവിലെ പ്രദേശവാസികാളാണ് ഇത് കണ്ടത്. ഏകദേശം നൂറ് മീറ്ററോളം ഭാഗം തകർന്ന നിലയിലാണ്. കല്ലട ജലസേചന വകുപ്പ് എല്ലാ വർഷവും കനാൽ തുറന്നുവിടുന്നതിന് മുമ്പ് വൃത്തിയാക്കുന്ന പതിവുണ്ടായിരിന്നു. എന്നാൽ ഇത്തവണ വൃത്തിയാക്കിയില്ല. മാലിന്യം അടിഞ്ഞുകൂടിയതിനാൽ വെള്ളം ഒഴുകാതിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കനാലിന് വളരെ വർഷത്തെ പഴക്കമുണ്ട്.