അടിയന്തര യോഗം

Wednesday 28 January 2026 12:07 AM IST

കോന്നി: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിൽ കടുവയെ കണ്ട് ഭയന്നോടി തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഹാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിൽ അടിയന്തര യോഗം ചേർന്നു. കോന്നി ഡി.എ.ഫ് ഒ ആയുഷ് കുമാർ കോറി, കൊന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനിൽകുമാർ, ഹാരിസൺ എസ്റ്റേറ്റ് മാനേജർ ജയപ്രകാശ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി പ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. കടുവയെ നിരീക്ഷിക്കാൻ എസ്റ്റേറ്റിൽ ക്യാമറ സ്ഥാപിച്ചു.