ദൃശ്യകലാ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്
കേരള ലളിതകലാ അക്കാഡമിയുടെ വിവിധ സ്കോളർഷിപ്പുകൾക്ക് 2025- 26 അദ്ധ്യയന വർഷം ദൃശ്യകല പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ ജനിച്ചവരും മലയാളികളുമായിരിക്കണം. ചെയ്യാനുദേശിക്കുന്ന പ്രോജക്ടിന്റെ വിശദമായ കുറിപ്പ്, സ്വന്തം കലാ സൃഷ്ടിയുടെ 10 കളർ ഫോട്ടോഗ്രാഫ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30. വെബ്സൈറ്റ്: www.lalithkala.org.
* കേരള ലളിതകലാ അക്കാഡമി സ്കോളർഷിപ്:- ന്യൂമീഡിയ, പെയിന്റിംഗ്, ശിൽപം, ഗ്രാഫിക്സ്, അപ്ലൈഡ് ആർട്ട്, കേരള മ്യൂറൽ, ആർട്ട് ഹിസ്റ്ററി എന്നീ വിഷയങ്ങൾ ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികളിൽ എം.എഫ്.എം/ എം.വി.എ/ പോസ്റ്റ് ഡിപ്ലോമ, ബി.എഫ്.എ/ ബി.വി.എ/ നാഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പത്തു മാസത്തേക്കാണ് സ്കോളർഷിപ് തുക ലഭിക്കുക.
എം.എഫ്.എം/ എം.വി.എ/ പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് 50000 രൂപ വീതം 14 പേർക്ക് ലഭിക്കും. ബി.എഫ്.എ/ ബി.വി.എ/ നാഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് 25000 രൂപ വീതം 14 പേർക്ക്.
* കെ. കരുണാകരൻ സ്മാരക സ്കോളർഷിപ്:- പെയിന്റിംഗ്, ശിൽപം, ഗ്രാഫിക്സ് എന്നീ വിഷയങ്ങൾ ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികളിൽ എം.എഫ്.എം/ എം.വി.എ, ബി.എഫ്.എ/ ബി.വി.എ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷക്കാർക്ക് അപേക്ഷിക്കാം.
എം.എഫ്.എം/ എം.വി.എ- 6000 രൂപ വീതം 5 പേർക്കും ബി.എഫ്.എ/ ബി.വി.എ - 5000 രൂപവീതം 5 പേർക്കും സ്കോളർഷിപ് ലഭിക്കും.
* കെ.പി. കൃഷ്ണകുമാർ സ്മാരക സ്കോളർഷിപ്:- ബി.എഫ്.എ (ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികൾ) ശിൽപകല മൂന്ന്, നാല് വർഷങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 15000 രൂപ വീതം രണ്ടു പേർക്കാണ് സ്കോളർഷിപ്.