കേരള സർവകലാശാല പരീക്ഷ
28 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷ ഫെബ്രുവരി 9 മുതൽ ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം – സപ്ലിമെന്ററി – 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന കോളേജുകളിൽ നിന്നുള്ള മാർക്ക് എൻട്രിക്കുള്ള സമയം 30വരെ നീട്ടി.
എം.ജി സർവകലാശാലവൈവവോസി
എം.കോം അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് (2001 ന് മുമ്പുള്ള അഡ്മിഷനുകൾ റഗുലർ) (2002 ന് മുമ്പുള്ള അഡ്മിഷനുകൾ പ്രൈവറ്റ്) സെമസ്റ്റർ, ആനുവൽ സ്കീം ജനുവരി 2025 വൈവവോസി പരീക്ഷകൾ ഫെബ്രുവരി 6 ന് ആലുവ യു.സി കോളേജിൽ നടക്കും.
പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റർ എം.എസ്സി സുവോളജി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 30, ഫെബ്രുവരി 4,9 തീയതികളിലായി നടക്കും.
മെഡിക്കൽ പി.ജി പുതുക്കിയ മെരിറ്റ്, കാറ്റഗറി ലിസ്റ്റ്
ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് യോഗ്യതയിൽ ഇളവുവരുത്തിയതോടെ പുതുതായി അപേക്ഷിച്ചവരെക്കൂടി ഉൾപ്പെടുത്തി പുതുക്കിയ താത്കാലിക മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പുതുതായി യോഗ്യത നേടിയവർക്കും ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. പരാതിയുള്ളവർ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹിതം ceekinfo.cee@kerala.gov.in ഇ-മെയിലിൽ 29ന് വൈകിട്ട് അഞ്ചിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300
പി.ജി മെഡിക്കൽ അലോട്ട്മെന്റ്
പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് www.cee.kerala.gov.in ൽ ഫെബ്രുവരി 5ന് വൈകിട്ട് നാലുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ലൈൻ- 04712525300