മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു

Wednesday 28 January 2026 1:39 AM IST

കണ്ണൂർ: റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. രാവിലെ കണ്ണൂർ കളക്ടറേറ്റിൽ പ്രസംഗത്തിനു പിന്നാലെയാണ് മന്ത്രി കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞു വീണതെങ്കിലും ആംബുലൻസിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.