അക്ഷര കരോൾ നടത്തി
Wednesday 28 January 2026 12:50 AM IST
പുളിക്കൽ: പുളിക്കൽ യുവജന വായനശാല ആന്റ് ഗ്രന്ഥാലയവും ബാലവേദിയും ചേർന്ന് നടത്തിയ അക്ഷര കരോൾ കവി ബാലകൃഷ്ണൻ ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.സരേഷ് ബാബു ആശംസകളർപ്പിച്ചു. കരോൾ സംഘം വീടുകൾ സന്ദർശിച്ചു വി.നിഷാദ് , ഗണേഷ് കല്യാണി, മൊയ്തു.കെ, ബാലവേദി സെക്രട്ടറി സന അജ്മില എന്നിവർ കരോൾ സംഘത്തിന് നേതൃത്വം നൽകി. എം.കെ.അബ്ദുൽ മലിക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി വി.അബ്ദുൽ ഹമീദ് സ്വാഗതവും ലൈബ്രേറിയൻ സതീദേവി നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിന പരിപാടികൾ ജാമിയ സലഫിയ ല്രൈനിംഗ് ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ മുകുന്ദൻ അക്കരമ്മൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.മുഹമ്മദ് റസാക്ക് പതാക ഉയർത്തി.