ആംബുലൻസ് കനാലിൽ വീണു
Wednesday 28 January 2026 12:53 AM IST
മെഴുവേലി: രോഗിയെ കയറ്റാനായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് പി.ഐ.പി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവർ ആത്ഭുതകമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം മെഴുവേലി പത്തിശ്ശേരിക്കു സമീപമുള്ള കനാലിലാണ് ആംബുലൻസ് മറിഞ്ഞത്. കനാലിൽ വെള്ളമുണ്ടായിരുന്നെങ്കിലും ഡ്രൈവർ നീന്തി കരയ്ക്കുകയറി. അപകടം നടക്കുമ്പോൾ ആംബുലൻസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്നതറിഞ്ഞ് രോഗിയെ മറ്രൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.