ഫാത്തിമ മാതയിൽ ബിരുദദാന ചടങ്ങ്
കൊല്ലം: ഫാത്തിമമാത നാഷണൽ കോളേജിന്റെ ബിരുദദാന ചടങ്ങ് 'അമോഘ' ഇന്ന് നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ അഗ്നിപുത്രിയെന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞ ഡോ.ടെസി തോമസ് മുഖ്യാതിഥിയാകും. 2025ൽ പഠനം പൂർത്തിയാക്കിയ 17 ബിരുദ കോഴ്സുകളിലെയും 10 ബിരുദാനന്തര ബിരുദ കോഴ്സിലെയും 600 വിദ്യാർത്ഥികൾക്കാണ് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നത്. യോഗം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ പ്രൊഫ. ഗ്രേഷ്യസ് ജെയിംസ്, കോളേജ് മാനേജർ ഡോ.അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ മൈക്കിൾ, ഡോ.സംഗീത വിൻസന്റ്, ഡോ.എസ്.മനോജ് എന്നിവർ സംസാരിക്കും. കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ബിരുദദാന ചടങ്ങ്. പത്രസമ്മേളനത്തിൽ ഡോ.അഭിലാഷ് ഗ്രിഗറി, ഡോ.സിന്ധ്യ കാതറിൻ മൈക്കിൾ, ഡോ.എസ്.മനോജ് എന്നിവർ പങ്കെടുത്തു.