സംഘാടക സമിതി രൂപീകരിച്ചു
Wednesday 28 January 2026 12:46 AM IST
കൊട്ടാരക്കര: ഹിന്ദു ഏകതാ സമ്മേളനത്തിന്റെ കൊട്ടാരക്കര നഗരസഭ സംഘാടക സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ധന്യ ഓഡിറ്റോറിയത്തിൽ നടന്ന യോഗം രാഷ്ട്രീയ സ്വയം സേവക സംഘം പുനലൂർ ജില്ലാ സംഘചാലക് ആർ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംഘചാലക് പ്രദീപ്കുമാർ മുഖ്യാതിഥി ആയിരുന്നു. സംഘാടക സമിതി രക്ഷാധികാരികളായി ആർ.ദിവാകരൻ, രാമചന്ദ്രൻപിള്ള, സോമശേഖരൻ പിള്ള, ശിവൻ തൃക്കണ്ണമംഗൽ, മനോജ് ഐ.എ.ടി എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വിനായക എസ്. അജിത്കുമാർ (പ്രസിഡന്റ്), ബി. ബേബി (വർക്കിംഗ് പ്രസിഡന്റ്), സബിത സതീഷ്, ജയൻ ലാൽ, ജയമോഹൻ, അനിൽകുമാർ, അഡ്വ. ശിവകുമാർ, ശ്രീരാജ്, അനീഷ് കിഴക്കേക്കര (വൈസ് പ്രസിഡന്റുമാർ), ശിവപ്രസാദ് (ജനറൽ സെക്രട്ടറി), സുധീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.