വിദ്യാർത്ഥിനികളുടെ ആത്മഹത്യ പ്രായപൂർത്തിയാകാത്ത രണ്ട് ആൺ സുഹൃത്തുക്കൾ കുടുങ്ങി
Wednesday 28 January 2026 12:48 AM IST
കൊല്ലം: കൊല്ലത്തെ ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺ സഹപാഠികൾക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടികളുടെ മരണത്തിന് പിന്നാലെ നടന്ന മൊഴിയെടുക്കൽ, പരിശോധന, കൗൺസിലിംഗ് എന്നിവയിലാണ് വിവരം പുറത്തുവന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ സുഹൃത്തുക്കൾക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ മാസം15 നാണ് രണ്ട് വിദ്യാർത്ഥിനികളെ മരിച്ചനിലയിൽ കണ്ടത്.