റിപ്പബ്ളിക് ദിനാഘോഷം
Wednesday 28 January 2026 12:52 AM IST
കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഹാളിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.
ബാബു പാക്കനാർ അനുമോദന പ്രസംഗം നടത്തി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ബിനു, വാർഡ് അംഗം ജി. ദർശൻ എന്നിവർ ആദരവ് സ്വീകരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി. ബാബു വുഡ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. കെ. മുരളീധരക്കുറുപ്പ്, എം. സുനിൽകുമാർ, വി. സതീശൻ എന്നിവർ സംസാരിച്ചു. കെ. മണിദാസ്, പി.ആർ. കുട്ടപ്പൻ, അജി ബാബു എന്നിവർ ജനപ്രതിനിധികളെ ആദരിച്ചു. ഡോ. ആർ. ജയചന്ദ്രൻ, പി.ഡി. രാജു, ചിഞ്ചു എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ദിയാ സരിൻ, ദുർഗ്ഗ സരിൻ എന്നിവർ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അവതരിപ്പിച്ചു. ജി. ബാബു വുഡ് ഹൗസ് സമ്മാനങ്ങൾ വിതരണം ചെയ്തു.