ജെ.എസ്.എസ് ജില്ലാ സമ്മേളനം
Wednesday 28 January 2026 12:53 AM IST
കൊല്ലം: ജെ.എസ്.എസ് ജില്ലാ പ്രതിനിധി സമ്മേളനം കൊട്ടാരക്കര നെടുവത്തൂർ ആനന്ദം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, കാട്ടുകുളം സലീം, സഞജീവ് സോമരാജൻ, പ്രസാദ്, കുളക്കട രാജേന്ദ്രൻ, സിബു വിൽസൺ, അഭിലാഷ് നാഥ്, രാജൻ പൂവറ്റൂർ, ജേക്കബ്, സുനിൽ ദത്ത്, റജീഷ്, ഹരി പട്ടാഴി, സീമ, വേലായുധൻ, സുനിൽ, അൻസർ തഴവ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി എല്ലയ്യത്ത് ചന്ദ്രനെയും സെക്രട്ടറിയായി സുധാകരൻ പള്ളത്തിനെയും 37 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യു.ഡി.എഫിലേക്ക് എത്തിയ മുൻ എം.എൽ.എ പി.ഐഷാ പോറ്റിക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.