പുസ്തക അവലേകനവും കവിയരങ്ങും
Wednesday 28 January 2026 12:54 AM IST
കൊല്ലം: നിറവ് സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ പുസ്തക അവലോകനവും കവിയരങ്ങും നടത്തും. എഴുത്തുകാരി ചന്ദ്രകുമാരിയുടെ 'ഒരു നന്ത്യാർവട്ടപ്പൂവിന്റെ ദുഃഖം' എന്ന നോവലിന്റെ അവലോകന ഉദ്ഘാടനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ തമ്പാൻ നിർവഹിക്കും. സാഹിത്യകാരൻ എ.റഹിം കുട്ടി. അദ്ധ്യക്ഷത വഹിക്കും. എഴുത്തതുകാരായ പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ, എസ്. അരുണഗിരി, ചവറ ബെഞ്ചമിൻ, ഡോ. പെട്രീഷ്യാ ജോൺ, എം.കെ. കരിക്കോട്, സ്റ്റാൻലി എം.മങ്ങാട് എന്നിവർ സംസാരിക്കും. കവിയരങ്ങ് മയ്യനാട് അജയകുമാർ ഉദ്ഘാടനം ചെയ്യും. വരിഞ്ഞം കവിരാജൻ പി. തോമസ് അദ്ധ്യക്ഷത വഹിക്കും.