നയപ്രഖ്യാപന വെട്ട് ജനാധിപത്യവിരുദ്ധം: വി. ജോയി

Wednesday 28 January 2026 1:06 AM IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ നടത്തിയ ഇടപെടൽ ജനാധിപത്യവിരുദ്ധമാണെന്ന് വി. ജോയി നിയമസഭയിൽ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർജ്ജനി ഇടപാടിനെ ചൊല്ലിയുള്ള വിവാദത്തിൽ സത്യം പറയാൻ വി.ഡി. സതീശൻ തയ്യാറാകണമെന്നും ജോയി ആവശ്യപ്പെട്ടു. ചോദ്യവേളയിൽ പങ്കെടുത്ത പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ചു. ചർച്ച ഇന്ന് പൂർത്തിയാകും.