മാർച്ചിൽ സംഘർഷം ഡി.സി.സി പ്രസിഡന്റിന് പരിക്ക്

Wednesday 28 January 2026 1:10 AM IST

തൊടുപുഴ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും ഓടയിൽ വീണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചെറുതോണിയിൽ അരമണിക്കൂർ സംസ്ഥാന പാത ഉപരോധിച്ചു.