കൈക്കൂലി: 2025ൽ പിടികൂടിയത് 62 പേരെ

Wednesday 28 January 2026 1:13 AM IST

തിരുവനന്തപുരം: കൈക്കൂലിക്കാരായ 62 സർക്കാർ ഉദ്യോഗസ്ഥരെ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലൂടെ 2025ൽ പിടികൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. റവന്യൂ (20),കെ.എസ്.ഇ.ബി (3), തദ്ദേശ സ്വയം ഭരണം (13), പൊതുവിദ്യാഭ്യാസം (1), സെക്രട്ടേറിയറ്റ് പൊതുഭരണം (1), ഇന്ത്യൻ ഓയിൽ കോർപറേഷൻ (1), രജിസ്ട്രേഷൻ (1), സർവ്വേ (3), പൊലീസ് (6), തൊഴിൽ (1), വാട്ടർ അതോറിറ്റി (1), മോട്ടോർ വെഹിക്കിൾ (1), ബാങ്ക് ഓഡിറ്റർ (1),ഇറിഗേഷൻ (1), വനം (2), പൊതുമരാമത്ത്(3), ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റ് (1), മറ്റുള്ളവ (2) എന്നിങ്ങനെയാണ് പിടികൂടിയത്.