ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി
Wednesday 28 January 2026 8:57 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്‌പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിളപ്പാളി, ദ്വാരപാലക ശില്പപാളി കേസുകളിൽ പ്രത്യേകം സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാദ്ധ്യതയും തേടും. രണ്ടു മുൻ ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.