വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Wednesday 28 January 2026 11:41 AM IST
വെഞ്ഞാറമൂട്: എംസി റോഡിൽ പിരപ്പൻകോടിന് സമീപം കൊപ്പം മഞ്ചാടിമൂട്ടിൽ കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച് അപകടം. പത്തനാപുരത്ത് നിന്നും കല്ലറ വഴി വന്ന ലിങ്ക് ബസും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ പുറകിൽ ലിങ്ക് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.