'അസംബന്ധം പറഞ്ഞ   ഒരുത്തൻ പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നു'; മന്ത്രിയെ അധിക്ഷേപിച്ചതിൽ വി ഡി സതീശനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Wednesday 28 January 2026 12:20 PM IST

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമദ്ധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്.

'നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നത്. എക്‌‌സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വി ശിവൻകുട്ടി യോഗ്യനല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌‌കിന് മുകളിൽ കയറിനിന്ന് അസംബന്ധംമുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല'- എന്നിങ്ങനെയായിരുന്നു വി ഡി സതീശന്റെ പരാമർശം. ഇതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.