റോട്ടറി ഇന്റർനാഷണൽ കോൺഫറൻസ്

Wednesday 28 January 2026 4:39 PM IST

കൊച്ചി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3205ന്റെ പ്രഥമ കോൺഫറൻസ് റിനൈസൻസ് 2026 ഫെബ്രുവരി 21, 22 തിയതികളിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ ചേരുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3205. ആരോഗ്യം, ബിസിനസ്, വിദ്യാഭ്യാസം, മാദ്ധ്യമം, സിനിമ, സാമൂഹിക നേതൃത്വം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ പ്രഭാഷകർ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ രമേശ് പറഞ്ഞു. പൊതുജനങ്ങൾക്കും സംരംഭകർക്കും പ്രൊഫഷണലുകൾക്കും സമ്മേളനത്തിൽ പങ്കെടുക്കാനാകുമെന്നും ഇതിനായി രജിസ്റ്റർ ചെയ്യണമെന്നും ചെയർമാൻ ടി.എസ് ജയരാജ് അറിയിച്ചു. വിവരങ്ങൾക്ക്: 7736106668.