അക്ഷയ് പി. മേനോന്  ജന്മനാടിന്റെ ആദരവ്

Thursday 29 January 2026 1:11 AM IST
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ലഫ്. കമാൻഡർ അക്ഷയ് പി. മേനോനെ ആദരിക്കുന്നു

വൈപ്പിൻ: നാവികസേന ലഫ്. കമാൻഡർ അക്ഷയ് പി.മേനോന് ജന്മനാടിന്റെ ആദരവ്. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ വിവിധ കേഡറ്റ് വിഭാഗങ്ങൾ അണിനിരന്നു. തിരുവനന്തപുരത്ത് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലെ നാവിക-വ്യോമസേന പ്രകടനത്തിൽ വിമാനം പറത്തിയ അനുഭവവും പൈലറ്റ് പരിശീലനകാലവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സി. രത്നകല അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ഷിജോയ് സേവ്യർ, ബാംഗ്ലൂർ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിസിനസ് മാനേജ്മെന്റ് മാനേജർ സി.ആർ. സന്ധ്യ, സ്കൂൾ ലീഡർ അനൗഷ്ക തുടങ്ങിയവർ സംസാരിച്ചു. നായരമ്പലം ബി.വി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ഭദ്ര‌യുടെയും വെട്ടുവേലി പ്രദീപിന്റെയും മകനാണ് അക്ഷയ്.