പ്രൊഫ. എം.തോമസ് മാത്യുവിന് പുരസ്‌കാരം
Wednesday 28 January 2026 5:49 PM IST
കൊച്ചി: ഓഥേഴ്‌സ് ഗിൽഡ് ഒഫ് ഇന്ത്യ സുവർണ ജൂബിലി പുരസ്‌കാരം പ്രൊഫ. എം.തോമസ് മാത്യുവിന്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. മാർച്ച് 21ന് രാവിലെ 10ന് കൊച്ചിയിൽ സമസ്തകേരള സാഹിത്യ പരിഷത്തുമായി സഹകരിച്ച് പരിഷത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാർ പങ്കെടുക്കും. ബഹുഭാഷാ കവി സമ്മേളനവും ഇതോടൊപ്പം നടക്കും. ടി.എസ്. ജോയ്, അജിതൻ മേനോത്ത്, വി.എ. വർഗീസ്, എ.എസ്. അവസ്തി, കെ.എസ്. സാലി, ജയപ്രകാശ് വർമ്മ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.