എം.ഇ.എസ് യൂത്ത് ഫെസ്റ്റിന് തുടക്കം

Wednesday 28 January 2026 6:07 PM IST

കൊച്ചി: സംസ്ഥാനതല എം.ഇ.എസ് യൂത്ത് ഫെസ്റ്റിന് ഇന്ന് തിരിതെളിയും. മേയർ അഡ്വ.വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ വിവിധ സെഷനുകളിൽ സിനിമാ താരങ്ങളായ ജയറാം, ഷെയ്ൻ നിഗം, സാനിയ ഇയ്യപ്പൻ, ജയൻ ചേർത്തല, സലിം ഹസൻ, ഗായകൻ സൂരജ് സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3ന് മറൈൻഡ്രൈവിൽ നിന്ന് ആരംഭിക്കുന്ന വർണാഭമായ സാംസ്‌കാരിക വിളംബര ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കമാകും. വിവിധ എം.ഇ.എസ് കോളജുകളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മാറ്റുരയ്ക്കും. കൊച്ചി രാജേന്ദ്ര മൈതാനമാണ് പ്രധാന വേദി.