അന്താരാഷ്ട്ര സിമ്പോസിയം ഇന്നും നാളെയും
Wednesday 28 January 2026 6:12 PM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ കൊച്ചി ക്യാമ്പസിൽ അന്താരാഷ്ട്ര സിമ്പോസിയം 'മാധവ ടു മോഡേനിറ്റി' ഇന്നും നാളെയും നടക്കും. രാവിലെ 9.30ന് പ്രൊഫ കെ. രാമസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ഡോ. യു.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. ഡോ. പി.രാംമനോഹർ, ഡോ. കെ.ശ്രീകാന്ത്, പ്രൊഫ. വി.രാമനാഥൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, പ്രൊഫ. എൻ.കെ.സുന്ദരേശൻ, പ്രൊഫ. ഇവ ഓർത്ത്മാൻ, പ്രൊഫ. എം.എസ്. ശ്രീറാം, പ്രൊഫ. എം.ഡി. ശ്രീനിവാസ്, ഡോ. എം.വി.നടേശൻ, പ്രൊഫ. റോയ് വാഗ്നർ എന്നിവർ സംസാരിക്കും. നാളെ ഡോ.പി.രാജശേഖർ, പ്രൊഫ. എൻ.കെ.സുന്ദരേശ്വരൻ, ഡോ. വി.ശിവകുമാർ എന്നിവർ പങ്കെടുക്കും.