വരാപ്പുഴയിൽ ബൈക്ക് മോഷ്ടിച്ച 3 യുവാക്കൾ പിടിയിൽ
Wednesday 28 January 2026 7:59 PM IST
പറവൂർ: വരാപ്പുഴയിൽനിന്ന് ഹിമാലയ മോട്ടോർ ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിലായി. കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ് -22), തൃശൂർ ചാവക്കാട് മണത്തല മാത്രംകോട്ട് അമൽ (24), ചേർത്തല തൃച്ചാട്ടുകുളം കൊല്ലപ്പറമ്പിൽ വീട്ടിൽ അൻസിൽ (23) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 9ന് വരാപ്പുഴ ചേരപ്പാടത്തുള്ള സുഫിലിന്റെ വീട്ടിൽനിന്നാണ് ഹിമാലയ മോട്ടോർ ബൈക്ക് മോഷണം പോയത്. ഈ ബൈക്ക് കാസർകോട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികൾ മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.