തൈപ്പൂയ മഹോത്സവം
Thursday 29 January 2026 12:44 AM IST
മുതവഴി: ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 30 മുതൽ ഫെബ്രുവരി 1 വരെ നടക്കും.
എല്ലാ ദിവസവും സ്‌കന്ദപുരാണ പാരായണം, അദ്ധ്യാത്മിക പ്രഭാഷണം, അന്നദാനം, പറ സമർപ്പണം, ദീപക്കാഴ്ച. 30ന് രാത്രി നൃത്തസന്ധ്യ, 31ന് വൈകിട്ട് തിരുവാതിര. രാത്രിയിൽ കാവടി വിളക്ക് ഘോഷ യാത്ര. ഫെബ്രുവരി 1ന് തിരുമുൽക്കാഴ്ച ഘോഷയാത്ര, വൈകിട്ട് 5ന് പിന്നൽ തിരുവാതിര, രാത്രി 7.30ന് നൃത്തസംഗീത നാടകം ഛത്രപതി ശിവജി.