ധനസഹായത്തിന് അപേക്ഷിക്കാം

Thursday 29 January 2026 12:46 AM IST

പത്തനംതിട്ട: സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ പഠനം നടത്തുന്ന 75 ശതമാനം ഹാജരുള്ള പട്ടിക വർഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ പേര്, ക്ലാസ്, ജാതി, രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഫോൺ നമ്പർ, 75 ശതമാനം ഹാജർ ഉണ്ടെന്നസാക്ഷ്യപത്രം സഹിതം പ്രഥമാദ്ധ്യാപകർക്ക് റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ ഫെബ്രുവരി 10 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04735 227703.