റിപ്പബ്ളിക് ദിനാഘോഷം
Thursday 29 January 2026 12:48 AM IST
കൈപ്പട്ടൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്‌കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോർജ് പ്രസാദ് ദേശീയ പതാക ഉയർത്തി. തുടർന്ന് സന്ദേശം നൽകി. സൊസൈറ്റി സെക്രട്ടറി പ്രൊഫ. ജി.ജോൺ വിദ്യാർത്ഥികൾ ദേശസ്‌നേഹമുള്ളവരായി വളരണമെന്നും ധീര ദേശാഭിമാനികളെ മറക്കരുതെന്നും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജോസ് ജോർജ്, വൈസ് പ്രിൻസിപ്പൽ ബീന വർഗീസ്, സ്റ്റാഫ് സെക്രട്ടറി മിനി പണിക്കർ എന്നിവർ സംസാരിച്ചു. പി.സി.മിനി, ജൂഡി ജോർജ് എന്നിവർ മധുര വിതരണം നടത്തി.