അനുമതിയില്ലാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ പിഴയിട്ടു,​ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

Wednesday 28 January 2026 10:16 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് ബി.ജെ.പിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കോർപ്പറേഷൻ റവന്യു ഓഫീസർ ജി. ഷൈനിയെ ആണ് സ്ഥലംമാറ്റിയത്. റവന്യു വിഭാഗത്തിൽ നിന്നുമാണ് ഇവരെ മാറ്റിയത്. അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബി.ജെ.പിക്ക് 20 ലക്ഷം രൂപയാണ് പിഴയിട്ടത്. കൂടാതെ കോർപ്പറേഷന്റെ പരാതിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ കേസുമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത്.